പുതിയ പ്രതീക്ഷകളും മാറ്റങ്ങളുമായി മറ്റൊരു വർഷത്തിലേക്ക് കടക്കുമ്പോൾ ഓരോ കൂറുകാർക്കും വ്യത്യസ്ത അനുഭവങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. തൊഴിൽ, സാമ്പത്തികം, കുടുംബം, ആരോഗ്യം, യാത്ര, വിവാഹം തുടങ്ങിയ മേഖലകളിൽ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് പല കൂറുകാർക്കും പ്രവചിക്കുന്നത്. ......
തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ സിപിഐ സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ നടത്തുന്ന സമരത്തിന് പങ്കെടുക്കാൻ ബുക്ക് ചെയ്ത പ്രത്യേക ട്രെയിൻ റദ്ദാക്കി. ട്രെയിൻ ബുക്കിംഗിനായി റെയിൽവേയ്ക്ക് മുൻകൂറായി നൽകിയ 10 ലക്ഷം രൂപയും തിരിച്ചുനൽകി. ......
വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ലിസ്റ്റിലുള്ള ഗുണഭോക്താക്കള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്കുന്നതിനാവശ്യമായ അധിക ഫണ്ട് അനുവദിക്കാന്‍ തീരുമാനിച്ചു. തദ്ദേശസ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ട് പി.എം.എ.വൈ പദ്ധതി നഗരം 2 നടപ്പാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചു. ......
ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് ക്ലാസ് ഉയരുന്നതിനനുസരിച്ച് സ്കൂളുകളുടെയും വിദ്യാർഥികളുടെയും എണ്ണത്തിൽ വൻ കുറവുണ്ടാകുന്നതായി പാർലമെന്ററി സമിതി റിപ്പോർട്ട്. ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് മുൻപ് രാജ്യത്തെ ഏകദേശം 73 ശതമാനം വിദ്യാർഥികളും പഠനം ഉപേക്ഷിക്കുന്നതായി പബ്ലിക് എസ്റ്റിമേറ്റ്സ് കമ്മിറ്റി (2026-27) റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ......
തിരുവനന്തപുരം: സംസ്ഥാന നിയമ വകുപ്പിൽ സ്ഥിരം സെക്രട്ടറിയെ നിയമിക്കാതെ പകരം താത്കാലിക ആൾക്ക് ചുമതല നൽകി ഇൻ ചാർജ് ഭരണത്തിന് വഴിതുറക്കുന്നു. നിയമ സെക്രട്ടറിയായി അന്യത്രസേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്ന കെ. ......
പനമരം (വയനാട്): റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിച്ച് ഗുരുതരമായി പരുക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. കരണി പടാരിക്കുന്ന് ഒണ്ടംമ്പെട്ടി ശ്രീജിത്തിന്റെ ഭാര്യ സി.ഡി. ......
കൊച്ചി: വടക്കൻ പറവൂരിൽ 26കാരിയായ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ചൂണ്ടി സ്വദേശിനി സുരമ്യയാണ് മരിച്ചത്.......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വ്യാപക മഴയ്ക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.......
കോട്ടയം : സഭാതർക്കവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ ചെറുകുന്നം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി, മംഗലം ഡാം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, എരിക്കുംചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, എറണാകുളം ജില്ലയിലെ ഓടക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, ആട്ടിൻകുന്ന് കുരിശുപള്ളി, കൊല്ലം ജില്ലയിലെ മുഖത്തല സെന്റ് സ്റ്റീഫൻസ് എന്നീ പള്ളികളെ സംബന്ധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടർ നടപടികൾ കൈക്കൊള്ളും. ഹൈക്കോടതി വിധി 5 പള്ളികളുടെയും ഒരു കുരിശുപള്ളിയുടെയും പോലീസ് പ്രൊട്ടക്ഷനുമായി ബന്ധപ്പെട്ടതാണ്. ......
തിരുവനന്തപുരം: മൂന്നാം സീസണിന് ആവേശം പകർന്ന് ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങളാണ് ഇത്തവണ കെ.സി.എല്ലിൽ ഉള്ളത്. അനുഭവസമ്പത്തിന്റെ കരുത്തുമായിറങ്ങുന്ന സച്ചിൻ ബേബിയും അഖിൽ സ്കറിയയും അടക്കമുള്ള താരങ്ങൾക്കൊപ്പം, അതിരുകളില്ലാത്ത ആത്മവിശ്വാസവുമായി അനീഷ് രാജൻ എന്ന പോരാളിയും ഇത്തവണ ലീഗിന്റെ പ്രധാന ആകർഷണമാകും. ......